നമസ്‌കാരം… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ നാട്ടിലെ ചില സൈബർ മാന്യന്മാർക്കും, രാഷ്ട്രീയ തിമിരം ബാധിച്ച ട്രോളന്മാർക്കും ഉറക്കമില്ലാത്ത രാത്രികളാണ്. വലിയൊരു നിധി കിട്ടിയ ആവേശത്തിലാണ് ചിലർ സോഷ്യൽ മീഡിയയിൽ തുള്ളിച്ചാടുന്നത്! വിഷയം മറ്റൊന്നുമല്ല… ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി വെറും രണ്ടെണ്ണമാക്കി എന്ന വാർത്ത പുറത്തുവന്നത് തന്നെ. വാർത്ത കേട്ട പാതി കേൾക്കാത്ത പാതി, പതിവുപോലെ ചിലർ ഇളിച്ചുകാട്ടാനും പരിഹസിക്കാനും ഇറങ്ങിയിട്ടുണ്ട്. ‘ദാ നോക്കൂ… മോദിയുടെ വണ്ടികളൊക്കെ എവിടെപ്പോയി? ഇനിയിപ്പോ വെറും രണ്ട് വണ്ടിയേ ഉള്ളൂ… സുരക്ഷയൊക്കെ തീർന്നു’ എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ഒരു കൂട്ടർ.
ആ പരിഹാസ രാജാക്കന്മാരോടും, കണ്ണടച്ച് ഇരുട്ടാക്കുന്ന വിമർശകരോടും വളരെ വ്യക്തമായി, ഒരൊറ്റ കാര്യമേ ഈ തുടക്കത്തിൽ തന്നെ പറയാനുള്ളൂ…നിങ്ങളുടെ ഈ ചിന്തയും പരിഹാസവും കാണുമ്പോൾ സഹതാപം മാത്രമാണ് തോന്നുന്നത്! കാരണം, നിങ്ങൾ ഈ കാണുന്ന രണ്ട് കാറുകൾ മാത്രമല്ല നരേന്ദ്ര മോദി എന്ന വികാരത്തിന്റെ സുരക്ഷ. ഭാരതം എന്ന ഈ മഹാരാജ്യത്തിന്റെ കാവൽക്കാരനെ, കോടിക്കണക്കിന് ജനങ്ങളുടെ നെഞ്ചിലെ ജനനായകനെ ഒന്നു തൊടാൻ പോലും ശത്രുക്കൾക്ക് ഭയമാണ്. ആ ഭയം ഉള്ളതുകൊണ്ട് തന്നെയാണ് അദ്ദേഹം വണ്ടികളുടെ എണ്ണം കുറച്ചാലും സുരക്ഷയുടെ ഒരിഞ്ചു പോലും ഈ രാജ്യം വിട്ടുവീഴ്ച ചെയ്യാത്തത്. കാഴ്‌ചയിൽ രണ്ട് വണ്ടികളേ ഉള്ളൂ എങ്കിലും, ആരും കാണാത്ത, ശത്രുവിന് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു അദൃശ്യ സുരക്ഷാ കോട്ട അദ്ദേഹത്തിന് ചുറ്റും എപ്പോഴും കാവലായുണ്ട്! അതുകൊണ്ട് ആരും അമിതമായി ആഹ്ലാദിക്കേണ്ട, വാഹനവ്യൂഹം മാത്രമേ കുറച്ചിട്ടുള്ളൂ… സുരക്ഷയല്ല!”എന്തുകൊണ്ടാണ് അദ്ദേഹം തന്റെ വാഹനവ്യൂഹം വെട്ടിക്കുറച്ചത് എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി പോലും ഈ വിമർശകർക്കില്ലാതെ പോയല്ലോ? ഇന്ധന ഉപഭോഗം കുറയ്ക്കണം, പരിസ്ഥിതി സംരക്ഷിക്കണം, രാജ്യത്തിന്റെ പണം പാഴാക്കരുത് എന്ന് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ പൊതുവേദിയിൽ വെച്ച് അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. പ്രസംഗ പീഠത്തിൽ കയറി നിന്ന് ജനങ്ങളോട് വെറുതെ ഉപദേശങ്ങൾ വിളമ്പുകയല്ല നരേന്ദ്ര മോദി ചെയ്യാറുള്ളത്. താൻ പറയുന്ന കാര്യം സ്വന്തം ജീവിതത്തിൽ ആദ്യം പ്രവർത്തിച്ചു കാണിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ആ ആഹ്വാനത്തിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിലെ തന്റെ ഔദ്യോഗിക യാത്രകളിൽ പത്തും ഇരുപതും വണ്ടികളുള്ള ആ വലിയ കോൺവോയ് അദ്ദേഹം വേണ്ടെന്ന് വെച്ചത്.
പട്ടിൽ പൊതിഞ്ഞ്, ആഡംബരങ്ങളുടെ നടുവിൽ, ഡസൻ കണക്കിന് വണ്ടികളുടെ അകമ്പടിയോടെ സൈറൺ മുഴക്കി ചീറിപ്പാഞ്ഞു പോകാൻ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. മറ്റേതൊരു ഭരണാധികാരിയെപ്പോലെയും അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു. പക്ഷേ, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ആഡംബരങ്ങളേക്കാൾ വലുത് രാജ്യത്തിന്റെ സമ്പത്താണ്, ജനങ്ങളുടെ നികുതിപ്പണമാണ്. ഈ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ സ്വയം ഒരു മാതൃകയായി ജീവിക്കാൻ നരേന്ദ്ര മോദി എന്ന നേതാവിനല്ലാതെ ഇന്ന് മറ്റാർക്കാണ് സാധിക്കുക? ജനങ്ങൾക്ക് വേണ്ടി സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെയ്ക്കാൻ കാണിച്ച ഈ വലിയ മനസ്സിനെയാണ് ഇവിടെ ഇരുന്ന് ചിലർ വണ്ടികളുടെ എണ്ണം എണ്ണി കളിയാക്കുന്നത്! എന്ത് കഷ്ടമാണിത്!”
ലോക നേതാക്കൾ അദ്ദേഹത്തെ ആദരവോടെ നോക്കുന്നത് നാം കാണാറുണ്ട്. അങ്ങനെയുള്ള ഒരു നേതാവ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി, പണം ലാഭിക്കാൻ വേണ്ടി എടുത്ത ഒരു വിപ്ലവകരമായ തീരുമാനത്തെയാണ് ഇവിടെ ചിലർ രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ നോക്കിക്കാണുന്നത്.
ഭാരതത്തിന്റെ ചരിത്രത്തിൽ മുൻപ് സുരക്ഷാ വീഴ്ചകൾ കൊണ്ട് വലിയ വില നൽകേണ്ടി വന്ന ചരിത്രമുണ്ട്. ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും നഷ്ടപ്പെട്ട വലിയൊരു വേദന ഈ രാജ്യത്തിന്റെ നെഞ്ചിലുണ്ട്. ആ ചരിത്രത്തിൽ നിന്ന്, ആ തെറ്റുകളിൽ നിന്ന് ഭാരതം ഒരുപാട് പഠിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ നമ്മുടെ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു നയാപൈസയുടെ വിട്ടുവീഴ്ച പോലുമില്ല എന്ന് ഈ വിമർശകർ മനസ്സിലാക്കണം. ഒരു പൂച്ച പോലും അറിയാതെ, അത്രമാത്രം പഴുതടച്ച സുരക്ഷാ വലയത്തിലാണ് അദ്ദേഹം ഓരോ നിമിഷവും കഴിയുന്നത്. അദ്ദേഹത്തിന്റെ ഈ വലിയ മാതൃക പിന്തുടർന്നുകൊണ്ട് നമ്മുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും തങ്ങളുടെ അകമ്പടി വാഹനങ്ങൾ പകുതിയായി കുറച്ചുകഴിഞ്ഞു. ഇത് കാണിക്കുന്നത് ഒന്നുമാത്രമാണ്—ഇത് ആഡംബര ഭ്രമമുള്ള ഒരു ഭരണകൂടമല്ല, മറിച്ച് രാജ്യത്തിന്റെ ഓരോ കാശും വിലപ്പെട്ടതാണെന്ന് കരുതുന്നവരുടെ കൂട്ടായ്മയാണ്.”
മോദി കളി തുടങ്ങിയത് ഇതറിഞ്ഞിട്ടാണ്
