മരുന്നുകളുടെ വില ജൂലൈ മുതൽ വർദ്ധിച്ചേക്കും

ശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യയുടെ ആരോഗ്യപരിപാലന മേഖലയിലെ ചെലവുകൾ വർദ്ധിപ്പിക്കുമെന്ന ആശങ്ക ശക്തമാകുന്നു. യുദ്ധസാഹചര്യങ്ങളെ തുടർന്നുണ്ടായ പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം മരുന്ന് നിർമ്മാണത്തിനാവശ്യമായ സക്രിയ ഔഷധ ചേരുവകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യതയെ സാരമായി ബാധിച്ചിരിക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമവും വിലക്കയറ്റവും മൂലം കമ്പനികൾ നേരിടുന്ന വൻ നഷ്ടം നികത്താൻ അനുവദിക്കണമെന്ന് ഔഷധ നിർമ്മാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമ്മർദ്ദത്തിന് അധികൃതർ വഴങ്ങുകയാണെങ്കിൽ, വരും ജൂലൈ മാസം മുതൽ വിപണിയിൽ വിലനിയന്ത്രണത്തിലില്ലാത്ത മരുന്നുകൾക്ക് പത്ത് ശതമാനം വരെ വില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *