ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾക്ക് വിലകൂടി;

രാജ്യത്ത് പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില വർധനവ് പ്രഖ്യാപിച്ചു. റിയൽമി, വൺപ്ലസ്, പോക്കോ, ലാവ എന്നിവയുടെ ജനപ്രിയ മോഡലുകൾക്കാണ് വില കൂടിയത്. ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ ക്ഷാമം രൂക്ഷമായതും ഇലക്‌ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ ചെലവ് ഉയർന്നതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. മിഡ്-റേഞ്ച് വിഭാഗത്തിലെ ഫോണുകൾക്കാണ് പ്രധാനമായും ആയിരക്കണക്കിന് രൂപയുടെ വർധനവുണ്ടായിരിക്കുന്നത്.

റിയൽമി 16 സീരീസിലെ എല്ലാ മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. ലോഞ്ച് സമയത്ത് 31,999 രൂപയായിരുന്ന റിയൽമി 16 (8GB + 128GB) ബേസ് മോഡലിന് ഇപ്പോൾ 33,999 രൂപയാണ് വില. ഇതിന്റെ 8GB + 256GB പതിപ്പിന് 36,999 രൂപയും, 12GB + 256GB പതിപ്പിന് 39,999 രൂപയുമായി വില പുതുക്കി. തുടക്കത്തിൽ 31,999 രൂപയായിരുന്ന റിയൽമി 16 പ്രോ (8GB + 128GB) മോഡലിന് ഇപ്പോൾ 36,999 രൂപയായി വില ഉയർന്നു. ഇതിന്റെ 12GB + 256GB പതിപ്പിന് 42,999 രൂപയാണ് പുതിയ വില. കൂടാതെ റിയൽമി 16 പ്രോ+ 5ജിയുടെ 8GB + 256GB പതിപ്പിന്റെ വില 41,999 രൂപയിൽ നിന്ന് 48,999 രൂപയായും, 12GB + 256GB മോഡലിന്റെ വില 52,999 രൂപയായും കുത്തനെ ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *