കേരളം അഴിമതിവിമുക്തമാക്കാൻ വൻ പദ്ധതി,രമേശ് ചെന്നിത്തല

കേരളത്തെ പൂർണ്ണമായും അഴിമതിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ‘പ്രോജക്ട് സീറോ’ പദ്ധതി ആവിഷ്കരിച്ചു. സർക്കാർ ഓഫീസുകളിൽ നിന്ന് പാവപ്പെട്ടവർക്ക് കൈമടക്ക് നൽകാതെ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ സംവിധാനങ്ങളിലെ അഴിമതി തുടച്ചുനീക്കാൻ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. എവിടെ അഴിമതി കണ്ടാലും അത് അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്ക് പ്രത്യേക സംവിധാനം ഒരുക്കും. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിജിലൻസ് കർശനമായി നിരീക്ഷിക്കും. കൈക്കൂലി വാങ്ങുന്നവരെ പിടികൂടാൻ ട്രാപ്പ് കേസുകളുടെ എണ്ണം കൂട്ടും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അഴിമതിക്കുള്ള പഴുതുകൾ അടയ്ക്കും. വിജിലൻസ് മാനുവൽ പരിഷ്കരിക്കുന്നതിനുള്ള ഡ്രാഫ്റ്റ് തയ്യാറായിക്കഴിഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ അഴിമതിക്കെതിരായ ഈ പോരാട്ടത്തിൽ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *