കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തില്‍ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ് പട്ടിക വർഗ കമ്മീഷനെ അറിയിക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇതിനായുള്ള ശ്രമം തുടരുകയാണെന്നും മധ്യപ്രദേശ് പൊലീസ് പട്ടിക വർഗ കമ്മീഷനെ അറിയിക്കും. രേഖകൾ സംഘടിപ്പിച്ചതിൽ അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്താനാകൂ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പട്ടികവർഗ്ഗ കമ്മീഷനിൽ ഹിയറിങ്. മധ്യപ്രദേശിന്‍റെയും കേരളത്തിന്‍റെയും പൊലീസ് ഡിജിപിമാരുടെ പ്രതിനിധികൾ പട്ടിക വർഗ കമ്മീഷന്‍ മുമ്പാകെ ഇന്ന് ഹാജരാകും.
കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേരള പൊലീസ്
