പ്രധാനമന്ത്രി നമരന്ദ്രമോദിയെ ഭീകരൻ എന്ന് വിളിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയ്‌ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകി.നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയ ബിജെപി നേതാക്കൾ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
‘ബിജെപിയുടെ ഉന്നതതല പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പുകമ്മീഷനെ കണ്ടു. വളരെ ദുഃഖത്തോടെയും രോഷത്തോടെയുമാണ് ഞങ്ങൾ കമ്മീഷനെ കണ്ടത്. .കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി മോദിയെ അപമാനിച്ച രീതി കാരണം ഇന്ന് ഞങ്ങൾ ഇവിടെയെത്തി.. പ്രധാനമന്ത്രിയെ ഭീകരൻ എന്ന് വിളിക്കുന്നത് മുഴുവൻ രാജ്യത്തിനും അപമാനമാണ്,’ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി……
