പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച;

കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളും വികസന പദ്ധതികളുമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. കേരളത്തിലെ റെയിൽവേ സൗകര്യങ്ങളുടെ ആധുനികവൽക്കരണവും വികസനവും. കേരളത്തിന് അനുവദിക്കണമെന്ന ദീർഘകാല ആവശ്യമായ എയിംസ് ആശുപത്രി. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടങ്ങളും വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖ പദ്ധതികളുടെ പുരോഗതിയും. വിവിധ സംസ്ഥാന പദ്ധതികൾക്കായി ലഭിക്കേണ്ട കേന്ദ്ര സഹായം ഉറപ്പാക്കൽ ചർച്ചയായിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെ കാണും. . നാളെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *