പുതിയ തലമുറ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണി കീഴടക്കാൻ ഒരുങ്ങുന്നു

ൺപ്ലസ് തങ്ങളുടെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണായ ‘വൺപ്ലസ് 16’-ന്റെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെങ്കിലും, വമ്പൻ ഫീച്ചറുകളോടെയായിരിക്കും ഈ പ്രീമിയം ഫോൺ വിപണിയിലെത്തുക. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 185 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്‌പ്ലേയാകും ഫോണിന്റെ പ്രധാന ആകർഷണം. ഗെയിമിംഗിനും വീഡിയോ കാണുന്നതിനും ഇത് മികച്ച അനുഭവം നൽകും. 1.5K റെസല്യൂഷനിലുള്ള ഫ്ലാറ്റ് ഒഎൽഇഡി സ്ക്രീനായിരിക്കും ഇതിലുണ്ടാവുക. എൽടിപിഒ, എൽഐപിഒ സാങ്കേതികവിദ്യകൾ കൂടിച്ചേരുമ്പോൾ ഡിസ്പ്ലേ കൂടുതൽ മികവുറ്റതാകും. ഫോണിന്റെ ഡിസൈൻ കൂടുതൽ ആകർഷകമാക്കാൻ ബെസലുകൾ വളരെ ചെറുതാക്കി മാറ്റാനും വൺപ്ലസ് പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *