ബോക്‌സ് ഓഫീസിൽ അർജുന്റെ ‘ബ്ലാസ്റ്റ്’ തരംഗം;

ർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ തരംഗമാകുന്നു. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ആക്ഷൻ ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. മെയ് 29 മുതൽ 31 വരെയുള്ള കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമായി ‘ബ്ലാസ്റ്റ്’ മാറി.

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ നെപ്പോലും പിന്നിലാക്കിയാണ് ഈ നേട്ടം. വെറൈറ്റി ഇന്ത്യയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള മൂന്ന് ദിവസങ്ങളിൽ നിന്ന് മാത്രം 13.95 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. കേരളത്തിൽ നിന്ന് മാത്രം ‘ബ്ലാസ്റ്റ്’ ഇതുവരെ 2.60 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യദിനം പതിയെയാണ് തുടങ്ങിയതെങ്കിലും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിവസം മുതൽ കേരളത്തിൽ ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകൾ അനുവദിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ വലിയ ചലനമുണ്ടാക്കിയ ‘വിത്ത് ലവ്’, ‘ടൂറിസ്റ്റ് ഫാമിലി’ എന്നീ ചിത്രങ്ങൾക്ക് സമാനമായ തരംഗം സൃഷ്ടിക്കാൻ ബ്ലാസ്റ്റിനും സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ പ്രകടനങ്ങൾ ചിത്രത്തിന്റെ വലിയ പോസിറ്റീവ് ഘടകമാണ്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എ.ജി.എസ്. എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രത്തിൽ അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരും അണിനിരക്കുന്നുണ്ട്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും പ്രദീപ് രാഘവ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *