ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിട്ട് അമേരിക്ക!

ശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ അറ്റാക്ക് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ചാണ് അമേരിക്കൻ പ്രതിരോധ സേന ഇറാന്റെ നീക്കത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനിയൻ ഡ്രോണുകൾ തകർക്കുന്നത്. ഇതിന് തൊട്ടുമുൻപ് നാല് ഡ്രോണുകൾ കൂടി അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. അമേരിക്കൻസഖ്യകക്ഷികളായ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം അതിരൂക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *