സോഷ്യൽ മീഡിയ ഭീമന്മാരായ ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപയോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചു. ‘ഇൻസ്റ്റാഗ്രാം പ്ലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാൻ, ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങളും വിപുലമായ ഇൻസൈറ്റുകളും പ്രീമിയം അനുഭവവും നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ഇൻസ്റ്റാഗ്രാം ഉപയോഗത്തിൽ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ലെന്നും അത് എപ്പോഴും സൗജന്യമായിത്തന്നെ തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷണൽ അപ്ഗ്രേഡ് മാത്രമാണിത്. പ്രധാനമായും മൂന്ന് മേഖലകളിലായാണ് ഈ പുതിയ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം പ്ലസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോറി ഇൻസൈറ്റുകൾ
ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് തങ്ങളുടെ സ്റ്റോറികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന ഫീച്ചറുകളാണ് ഇതിൽ പ്രധാനം.
സ്റ്റോറി റിവാച്ച് ഇൻസൈറ്റ്സ്: നിങ്ങളുടെ സ്റ്റോറികൾ സുഹൃത്തുക്കൾ എത്ര തവണ ‘റിവാച്ച്’ (വീണ്ടും വീണ്ടും കാണുക) ചെയ്തു എന്ന് മനസ്സിലാക്കാം.
സെർച്ച് വ്യൂവർ ലിസ്റ്റ്: സ്റ്റോറി കണ്ടവരുടെ വലിയ ലിസ്റ്റിൽ നിന്ന് നമ്മൾ ഉദ്ദേശിക്കുന്ന ഒരു പ്രത്യേക വ്യക്തി അത് കണ്ടിട്ടുണ്ടോ എന്ന് പേര് സെർച്ച് ചെയ്ത് എളുപ്പത്തിൽ പരിശോധിക്കാം.
സ്റ്റോറി പ്രിവ്യൂ: മറ്റുള്ളവരുടെ സ്റ്റോറികൾ അവർ അറിയാതെ അല്ലെങ്കിൽ ഒരു റിയാക്ഷൻ നൽകേണ്ടി വരുമെന്ന ഭയമില്ലാതെ മുൻകൂട്ടി കാണാൻ സഹായിക്കുന്നു.
Also Read: വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ 2026 തുടങ്ങി; സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും വൻ വിലക്കുറവ്!
സുഹൃത്തുക്കളിലേക്ക് കൂടുതൽ അടുക്കാൻ പുത്തൻ ഫീച്ചറുകൾ
പ്രിയപ്പെട്ടവരുമായി കൂടുതൽ ആഴത്തിൽ കണക്ട് ചെയ്യാൻ സഹായിക്കുന്നതാണ് ഇതിലെ മറ്റ് സവിശേഷതകൾ.
സ്റ്റോറി സ്പോട്ട്ലൈറ്റ്: നിങ്ങളുടെ സ്റ്റോറികൾ സുഹൃത്തുക്കളുടെ ഫീഡിൽ ആദ്യം തന്നെ കാണിക്കും.
സുപ്പർ ഹാർട്ട്സ്: സുഹൃത്തുക്കളുടെ സ്റ്റോറികൾക്ക് മറുപടിയായി സ്ക്രീനിലുടനീളം തെറിക്കുന്ന ആനിമേഷൻ ഹൃദയങ്ങൾ അയക്കാൻ കഴിയും.
മൾട്ടിപ്പിൾ സ്റ്റോറി ഓടിയൻസ്: സ്റ്റോറികൾ കൃത്യമായ ആളുകളിലേക്ക് മാത്രം എത്തിക്കാൻ എത്ര എണ്ണം വേണമെങ്കിലും ഓഡിയൻസ് ലിസ്റ്റുകൾ ഉണ്ടാക്കാം.
സ്റ്റോറി എക്സ്റ്റെൻഡ്: സാധാരണ 24 മണിക്കൂർ മാത്രം നിലനിൽക്കുന്ന സ്റ്റോറികൾ 48 മണിക്കൂർ വരെ നീട്ടി നൽകും.
പ്രൊഫൈൽ കസ്റ്റമൈസേഷൻ
നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടുതൽ വ്യക്തിഗതമാക്കാൻ സഹായിക്കുന്ന ഫീച്ചറുകളും ഇതിന്റെ ഭാഗമാണ്.
കസ്റ്റം ആപ്പ് ഐക്കൺ & ബയോ ഫോണ്ട്: ഇൻസ്റ്റാഗ്രാമും മറ്റ് ക്രിയേറ്റർമാരും പ്രത്യേകം തയ്യാറാക്കിയ ഐക്കണുകളിൽ നിന്ന് പ്രൊഫൈലിനായി ഐക്കണും ബയോയിലെ ഫോണ്ടുകളും മാറ്റാം.
മോർ പ്രൊഫൈൽ പിൻസ്: പ്രൊഫൈലിൽ സാധാരണ മൂന്ന് പോസ്റ്റുകൾ പിൻ ചെയ്തു വെക്കുന്നതിന് പകരം 6 പോസ്റ്റുകൾ വരെ പിൻ ചെയ്യാം.
പോസ്റ്റ് ഡയറക്ട്ലി ടു പ്രൊഫൈൽ: സുഹൃത്തുക്കളുടെ ഹോം ഫീഡിൽ കാണിക്കാതെ നിങ്ങളുടെ പ്രൊഫൈലിലേക്ക് മാത്രമായി നേരിട്ട് പോസ്റ്റുകൾ പങ്കുവെക്കാം.
ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങിയ ഇൻസ്റ്റാഗ്രാം പ്ലസിലേക്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ തന്നെ സൈൻ അപ്പ് ചെയ്യാവുന്നതാണ്. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഇതിലേക്ക് കൂട്ടിച്ചേർക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
