ഇന്ത്യയും നേപ്പാളും തമ്മിൽ ഒരു പ്രത്യേക ബന്ധം ഉണ്ടെന്നും അതിന്റെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളുടെ ഇടപെടലിനെ നിർണ്ണായകമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ…….ശനിയാഴ്ച നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാലുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ……പ്രതികരണം. വികസന സഹകരണം, കണക്റ്റിവിറ്റി, വ്യാപാരം, ഗതാഗതം, ഊർജ്ജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഇരു മന്ത്രിമാരും അവലോകനം ചെയ്തതായും ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ദൃഢനിശ്ചയം.പ്രകടിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു……
മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി……
