അയൺ ഡോം തകർന്നു! ഇസ്രായേലിൽ ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 5’

മിഡിലീസ്റ്റിൽ നിന്ന് വളരെ നിർണ്ണായകമായ, ഒട്ടും സുഖകരമല്ലാത്ത വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലെബനൻ ആക്രമിച്ചു കഴിഞ്ഞാൽ ഇനി നോക്കിനിൽക്കില്ല എന്ന് ഇറാൻ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പക്ഷേ, അത് വകവെക്കാതെ കഴിഞ്ഞദിവസം ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് ഇസ്രായേൽ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ ഇറാന്റെ നിയന്ത്രണം പൂർണ്ണമായും കൈവിട്ടുപോയി ,എന്ന് വേണം പറയാൻ. ഇന്നലെ രാത്രി ഒരൊറ്റ തവണയല്ല, ആറ് തരംഗങ്ങളായിട്ടാണ്, അതായത് ആറ് വേവുകൾ ആയിട്ടാണ് ഇറാൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തുവിട്ടത്. ഇസ്രായേലിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായി എന്ന് കാണിക്കുന്ന പല തരത്തിലുള്ള ഫുട്ടേജുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.ആ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ് ആക്രമണത്തിൻ്റെ ഒരു ഭീകരത. എന്തായാലും ഇറാന്റെ ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇന്നലെ ഇസ്രായേലിൽ വൻ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
​ഏറ്റവും വിചിത്രമായ കാര്യം, സാധാരണ ഏത് ആക്രമണം ഉണ്ടായാലും ഉടനടി തിരിച്ചടിക്കുന്ന ഇസ്രായേലിന് ഇന്നലെ രാത്രി കൃത്യമായൊരു മറുപടി പോലും നൽകാൻ പറ്റിയിട്ടില്ല എന്നതാണ്. അവരുടെ വിഖ്യാതമായ അയൺ ഡോം പ്രതിരോധ സംവിധാനങ്ങൾ പോലും പലയിടത്തും പാളിപ്പോയി. കാരണം കൂടുതൽ മിസൈലുകളും ഇസ്രായേലിന്റെ തന്ത്രപ്രധാനമായ സൈനിക ബേസുകളിൽ തന്നെയാണ് പതിച്ചിരിക്കുന്നത്. പലരും ചോദിക്കുന്നുണ്ട്, ലോകരാജ്യങ്ങൾ വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുന്ന ഈ സമയത്ത് ഇറാൻ എന്തിനാണ് ഇങ്ങനെ ഒരറ്റാക്ക് നടത്തിയത് എന്ന്. അതിന് കാരണം ഇസ്രായേൽ ലെബനനിൽ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ്. ഹിസ്ബുള്ളയെ തകർക്കാനെന്ന പേരിൽ ഇതുവരെ 3500-ലധികം നിരപരാധികളെയാണ് ഇസ്രായേൽ അവിടെ കൊന്നൊടുക്കിയത്. പത്തുലക്ഷത്തോളം ആളുകൾ സ്വന്തം വീട് വിട്ട് തെരുവിലായി. പോരാത്തതിന് ലെബനന്റെ പല ഭാഗങ്ങളും ഇസ്രായേൽ പിടിച്ചെടുത്ത് അവരുടെ രാജ്യത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ ഇറാൻ പലതവണ വാണിംഗ് കൊടുത്തതാണ്. ഒടുവിൽ കഴിഞ്ഞദിവസം ബെയ്റൂട്ടിലെ ദാഹിയേ മേഖലയിലേക്ക് ഇസ്രായേൽ ഇരച്ചുകയറിയതോടെയാണ് ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചത്. ഈ സൈനിക നീക്കത്തെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് – 5’ എന്നാണ് ഇറാന്റെ IRGC വക്താക്കൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഇനി ഇതിനെതിരെ എന്തെങ്കിലും നീക്കമുണ്ടായാൽ മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ ബേസുകൾ അടക്കം തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി.
​ഇന്നലെ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് ഇസ്രായേലിന്റെ റാമത്ത് ഡേവിഡ് എയർബേസിന് നേരെയാണ്. ഹൈഫ തുറമുഖത്ത് നിന്നും വെറും 20 കിലോമീറ്റർ മാത്രം ദൂരമുള്ള ഈ എയർബേസ് ഇസ്രായേൽ വ്യോമസേനയുടെ പവർഹൗസ് എന്നാണ് അറിയപ്പെടുന്നത്. അങ്ങോട്ട് പോയ മിസൈലുകൾ മിക്കതും ലക്ഷ്യം കണ്ടു എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇസ്രായേൽ സമീപകാലത്ത് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയൊരു അറ്റാക്കാണിത്. അവിടുത്തെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയൻ എയർപോർട്ട്ടക്കം താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ഏതുനേരവും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വലിയൊരു തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ട് ഇറാനും അവരുടെ വ്യോമാതിർത്തികൾ ക്ലോസ് ചെയ്ത് യുദ്ധസജ്ജരായി ഇരിക്കുകയായിരുന്നു.
​പക്ഷേ, ഇവിടെയാണ് ട്യിസ്റ്റുണ്ടാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് ഫോക്സ് ന്യൂസിന് നൽകിയ ചില പ്രതികരണങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണം അമേരിക്കയോട് ചോദിച്ചിട്ടല്ല എന്നും, അതിൽ തനിക്ക് ഒട്ടും താല്പര്യമില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ഇറാന്റെ ഈ തിരിച്ചടി ഇസ്രായേൽ ചോദിച്ചുവാങ്ങിയതാണെന്ന് ട്രംപിന് നന്നായറിയാം. ഇറാനിലോട്ട് ഇനി ഇസ്രായേൽ തിരിച്ചടിച്ചാൽ, ഇറാൻ അടുത്തതായി ലക്ഷ്യം വെക്കുന്നത് അമേരിക്കയുടെ സൈനിക താവളങ്ങളെയായിരിക്കും. ഇതിനകം തന്നെ യുദ്ധങ്ങൾ കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് അമേരിക്ക. ഇനി പുതിയൊരു യുദ്ധത്തിന് അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയുമില്ല. അതുകൊണ്ട് ട്രംപ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് വളരെ ക്ലിയർ ആയൊരു മെസ്സേജ് നൽകിയിട്ടുണ്ട്; ഇനി ഞങ്ങളെക്കൊണ്ട് നിങ്ങളെ സഹായിക്കാൻ പറ്റില്ല, നിങ്ങൾ സ്വയം അടിക്കുകയാണെങ്കിൽ അതിന്റെ ഫലം നിങ്ങൾ തന്നെ അനുഭവിച്ചോളണം എന്ന്.
​ഇന്നലെ മിസൈൽ മഴ പെയ്യുന്ന സമയത്ത് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടിയന്തരമായി ബങ്കറുകളിൽ യോഗം ചേർന്നിരുന്നു. ടെഹ്റാനെ ഇപ്പോൾത്തന്നെ ബോംബിട്ട് തകർക്കണം എന്നായിരുന്നു അവിടുത്തെ തീവ്ര നിലപാടുകാരായ മന്ത്രിമാരുടെ ആവശ്യം. പക്ഷേ, അപ്പോഴാണ് ട്രംപിന്റെ കോൾ വരുന്നത്; നിങ്ങൾ ആക്രമിക്കാൻ പോയാൽ ഞങ്ങൾ കൂടെയുണ്ടാകില്ല എന്ന്. നെതന്യാഹുവിന് മുന്നിൽ ഇപ്പോൾ മറ്റ് ചോയ്‌സുകൾ ഇല്ലെന്നാണ് ട്രംപ് പറയുന്നത്. അമേരിക്കയുടെ സപ്പോർട്ടില്ലാതെ ഇസ്രായേലിന് ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല, അവർ കത്തിച്ചാമ്പലായിപ്പോകും. ഞാനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, എന്റെ വഴിക്ക് നെതന്യാഹു വന്നേ പറ്റൂ എന്നാണ് ട്രംപിന്റെ കടുത്ത നിലപാട്. ഈ ഒരു കാരണം കൊണ്ടാണ് ആക്രമണം നടന്ന് ഇത്രയും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇസ്രായേലിന് തിരിച്ചടിക്കാൻ ധൈര്യമില്ലാത്തത്. ഒറ്റയ്ക്ക് അടിച്ചാൽ പണി പാളുമെന്ന് അവർക്ക് വ്യക്തമായി അറിയാം.
​ഈ ആക്രമണത്തോടെ ഇസ്രായേലിന്റെ എയർ ഡിഫൻസ് സിസ്റ്റം എത്രത്തോളം വീക്ക് ആണെന്ന് ലോകത്തിന് മനസ്സിലായി. ഇത്രയും ദിവസത്തെ ഗ്യാപ്പ് കിട്ടിയിട്ടും, എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിട്ടും ഇറാന്റെ മിസൈലുകളെ തടയാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ ഇന്റർസെപ്റ്റ് ചെയ്യപ്പെട്ട ചില മിസൈലുകളുടെ ഭാഗങ്ങൾ വഴിമാറി ജോർദാനിലും പതിച്ചിട്ടുണ്ട്. കൂടാതെ ഇറാഖിലെ അമേരിക്കൻ ബേസുകൾക്ക് നേരെയും ഇന്നലെ ആക്രമണമുണ്ടായി. അമേരിക്കയുടെ അത്യാധുനിക ഹാമസ് ഡ്രോണുകൾ ഇറാഖിൽ വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങളും വരുന്നുണ്ട്. ചുരുക്കത്തിൽ ഇറാൻ ഇന്നലെ നടത്തിയത് വളരെ ആസൂത്രിതമായ ഒരു കമ്പൈൻഡ് അറ്റാക്ക് ആയിരുന്നു.
​നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിലെ സ്കൂളുകൾക്കും ഓഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ആരും പുറത്തിറങ്ങരുതെന്ന് സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയിൽ ഇറാന്റെ റഷ്യൻ നിർമ്മിത മിഗ്-29 ഫൈറ്റർ ജെറ്റുകൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതായത് ഇറാന്റെ എല്ലാ സൈനിക വിഭാഗങ്ങളും ഇപ്പോൾ യുദ്ധത്തിന് പൂർണ്ണ സജ്ജമാണ്. ‘ഇസ്രായേലിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ എന്നാണ് ഇറാന്റെ കമാൻഡോകൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നത്.
​ഇവിടെ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. മിഡിൽ ഈസ്റ്റിലെ ഈ സംഘർഷം വെറുമൊരു പ്രാദേശിക യുദ്ധമല്ല. ഇസ്രായേലിന് സാമ്പത്തികമായും സൈനികമായും ഇത്രയും കാലം താങ്ങായി നിന്നത് അമേരിക്കയാണ്. എന്നാൽ അമേരിക്കയിൽ ഇപ്പോൾ ഭരണമാറ്റങ്ങൾ വരികയും ട്രംപിനെപ്പോലൊരു നേതാവ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങൾക്കും സാമ്പത്തിക ഭദ്രതയ്ക്കും മുൻഗണന നൽകാൻ തുടങ്ങുകയും ചെയ്തതോടെ ഇസ്രായേലിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾ കാരണം അമേരിക്കൻ ജനതയ്ക്കും വലിയ രീതിയിലുള്ള അതൃപ്തിയുണ്ട്. തങ്ങളുടെ നികുതിപ്പണം മറ്റേതോ രാജ്യത്ത് ബോംബ് വർഷിക്കാൻ ഉപയോഗിക്കുന്നതിനെതിരെ അവിടെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപ് വളരെ കർശനമായി നെതന്യാഹുവിനോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
​മറുവശത്ത് ഇറാൻ ആകട്ടെ, റഷ്യയുടെയും ചൈനയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. ഇറാന്റെ കയ്യിലുള്ള മിസൈൽ സാങ്കേതികവിദ്യ വിചാരിച്ചതിലും എത്രയോ മുകളിലാണെന്ന് ഇന്നലത്തെ ആക്രമണം തെളിയിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേലിലെ ഒന്നിലധികം സൈനിക താവളങ്ങളിലേക്ക് കൃത്യതയോടെ മിസൈലുകൾ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. ഇസ്രായേലിന്റെ അതിശക്തമായ പ്രതിരോധ കോട്ടകളെയാണ് അവർ നിഷ്പ്രഭമാക്കിയത്. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചടിക്ക് ഇസ്രായേൽ മുതിർന്നാൽ അത് മിഡിൽ ഈസ്റ്റിനെ മാത്രമല്ല, ലോകത്തെ മുഴുവൻ ബാധിക്കുന്ന വലിയൊരു സാമ്പത്തിക-എണ്ണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *