നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ലോക്ഭവനുകളിലേക്കും മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. ഡിവൈഎഫ്‌ഐ, സിഐടിയു, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നീ പ്രമുഖ സംഘടനകളും ഈ പ്രതിഷേധ റാലിയിൽ പങ്കാളികളാകും.
പാർലമെന്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അടിച്ചമർത്തലിൽ പ്രതിഷേധിച്ച് വേറിട്ട രീതിയിലുള്ള ‘റിട്ടേൺ ഗിഫ്‌റ്റ്’ കാന്പെയ്‌നും എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ പൊലീസുകാർക്കും മെലഡി മിട്ടായി വിതരണം ചെയ്തുകൊണ്ടാണ് ഈ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
