“കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി”; കൃഷ്ണകുമാർ

നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. “കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാനും അറിയാം” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം ഡൽഹിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടയിലാണ് ബിജെപി നേതാവിന്റെ ഈ പ്രതികരണം എത്തിയിരിക്കുന്നത്.

ജന്തർമന്തറിൽ പ്രക്ഷോഭം ശക്തമാകുന്നതും അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയാകുന്നതും കേന്ദ്ര സർക്കാരിന് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. സമരക്കാരുമായി ചർച്ചയ്ക്ക് കേന്ദ്രം ശ്രമങ്ങൾ തുടരുമ്പോഴും, ഇന്നലെ രാത്രിയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്ക് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഡൽഹിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *