സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണവും ഒറ്റപ്പെടുത്തൽ ശ്രമങ്ങളും നേരിടുന്നതിനിടെ, നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി അൻസിബ ഹസൻ. “ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെയാണ്” എന്ന വൈകാരികമായ കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിച്ചതിന് പിന്നാലെ താരം പങ്കുവെച്ച ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
നേരത്തെ, തന്നെ ‘മേത്തച്ചി’യെന്നും ‘ജിഹാദി’യെന്നും വിളിച്ച് മതപരമായ വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നും, ഒരു ജനപ്രതിനിധിയും മഹാനടനും ഉൾപ്പെടെയുള്ള സഹപ്രവർത്തകർ ചേർന്ന് തന്നെ തേജോവധം ചെയ്യാൻ ശ്രമിച്ചുവെന്നും അൻസിബ വെളിപ്പെടുത്തിയിരുന്നു.
