ചായക്കട മുതൽ ഷോപ്പിംഗ് മാളുകൾ വരെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടമായി മാറിയിരിക്കുന്ന യുപിഐ ഇടപാടുകളെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾക്ക് ഒടുവിൽ വിരാമമായിരിക്കുന്നു. യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കി. ഇടപാടുകൾക്ക് അധിക തുകയോ നിരക്കുകളോ ഈടാക്കാൻ പോകുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ഡിജിറ്റൽ പണമിടപാട് രംഗത്തിന് വലിയ ആശ്വാസം പകരുന്ന ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമോ? ആശങ്കകൾക്ക് വിരാമമിട്ട് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആശ്വാസ പ്രഖ്യാപനം!
