ബിജെപി വിട്ട് നടൻ ദേവൻ ടിവികെയിലേക്ക്;

ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ ചേരുന്നു. പാർട്ടി അധ്യക്ഷൻ വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ കേരള ഘടകം അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകൾ. വിജയ് കേരളം സന്ദർശിക്കുമെന്നും, ആ കൂടിക്കാഴ്ചയ്ക്ക് ശേഷം വലിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ പറഞ്ഞു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ദേവൻ ബിജെപി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും, എന്നാൽ അത് തനിക്ക് പാർട്ടിയിൽ നിന്ന് നടപ്പാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *