പ്രവർത്തനരീതിയിൽ മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്; ഇനി സന്നദ്ധപ്രവർത്തനവും

രണപക്ഷത്തായതോടെ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനരീതിയിലും മാറ്റം വരുന്നു. കേന്ദ്രവിരുദ്ധ സമരങ്ങൾക്കൊപ്പം ഇനി സന്നദ്ധപ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാനി’ൽ പ്രവർത്തകരെ പോരാളികളാക്കാനും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ കേന്ദ്രവിരുദ്ധ സമരങ്ങളും സജീവമാക്കും.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും നീളാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സംഘടനയെ സജീവമായി നിലനിർത്താൻ പുതിയ പ്രവർത്തനരീതി തയ്യാറാക്കുന്നത്. 140 നിയോജകമണ്ഡലങ്ങളിലും ‘യുണൈറ്റഡ് ഇന്ത്യ’ പദയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലകളിലും നടക്കുന്ന ഓരോ പദയാത്രയിലും സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുക്കും. ജാഥയുടെ പേരും മുദ്രാവാക്യവും അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും. പത്തുവർഷത്തെ പ്രതിപക്ഷ ജീവിതത്തിൽനിന്ന് ഭരണപക്ഷത്തെത്തിയതോടെ സംഘടനയിൽ ആലസ്യം ഉണ്ടാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.അതേസമയം, കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത മാസങ്ങളിൽ ആരംഭിക്കും. ഈ നടപടിക്രമങ്ങൾ പൂർത്തിയായശേഷമേ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയുള്ളൂ. പ്രായപരിധി കാരണം കെ.എസ്.യുവിൽനിന്ന് ഒഴിവാക്കപ്പെടുന്ന നേതാക്കൾക്ക് യൂത്ത് കോൺഗ്രസിൽ മത്സരിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരിക്കും സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമം തയ്യാറാക്കുക. അതിനാൽ നിലവിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് ഒരുവർഷംവരെ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

ഭരണപക്ഷത്തെത്തിയതോടെ സമരപരിപാടികൾക്കൊപ്പം സാമൂഹിക ഇടപെടലുകൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതും ‘യുണൈറ്റഡ് ഇന്ത്യ’ പദയാത്രയിലൂടെ 140 നിയോജകമണ്ഡലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതുമാണ് പുതിയ നീക്കത്തിന്റെ പ്രധാന ഭാഗങ്ങൾ. സംഘടനാ തിരഞ്ഞെടുപ്പ് വൈകുന്ന സാഹചര്യത്തിലും പ്രവർത്തകരെ സജീവമായി നിലനിർത്താനുള്ള ശ്രമമായാണ് ഈ മാറ്റങ്ങളെ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *