‘ധൂമകേതു’ റിലീസ് തിയതി പ്രഖ്യാപിച്ചു

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതുവിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. സജിൻ ഗോപുവും നിഖില വിമലും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂക്ഷ്മദർശിനിക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിൽ അപൂർവ്വമായി മാത്രം കാണുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളോടെയെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ‘ചിരഞ്ജീവി’ എന്ന ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം അങ്കിത് മേനോനാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *