പവർകട്ട് വിവരങ്ങൾ ഒന്നര മണിക്കൂർ മുൻപ് ഫോണിലെത്തും

 സംസ്ഥാനത്തെ ലോഡ് ഷെഡിംഗ് നടപടികളിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഇതനുസരിച്ച് പ്രദേശങ്ങളിൽ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർകട്ട് സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതൽ സംസ്ഥാനവ്യാപകമായി നിലവിൽ വരും.

വൈദ്യുതി തടസ്സപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് വിവരങ്ങൾ സന്ദേശമായി എത്തും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടർന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിന് മുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജലവൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *