സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം;

 സംസ്ഥാനത്ത് അടിയന്തര പരിഹാരം കാണാനാകാതെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രതിദിന ഉപഭോഗം 94 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് ഉയർന്നതോടെ ഇന്നും സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അടുത്ത 15 ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങളും തുടരേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പ്രതിസന്ധി മറികടക്കുന്നതിനായി കെ.എസ്.ഇ.ബി ചെയർമാൻ എം. ജി. രാജമാണിക്യം എൻ.ടി.പി.സി സി.എം.ഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സർക്കാർ സ്ഥാപനമായതിനാൽ തടസ്സങ്ങളില്ലാതെ വൈദ്യുതി വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. അധിക തുക നൽകിയായാലും അടിയന്തര സാഹചര്യത്തിൽ വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും നിലവിലെ അവസ്ഥയിൽ മറ്റ് വഴികളില്ല. ആണവനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെ.എസ്.ഇ.ബി ചെയർമാൻ മുംബൈയിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *