‘ഉന്മാദം’ നാളെ തിയേറ്ററുകളിലേക്ക്; 

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ നാളെ തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 31-നാണ് വേൾഡ് വൈഡ് റിലീസിനെത്തുന്നത്.

ഒരു പോലീസ് സ്റ്റേഷനിലെ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട നിർണായകമായ ഒരു ഫയലിന് പിന്നാലെ നായകൻ നീങ്ങുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് ഷാഹി കബീർ വീണ്ടും കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്. സിനിമയിലേതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ടി-സീരീസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *