സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറുകളിൽ ഏർപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാതെ സർക്കാർ വലയുകയാണ്. വൈദ്യുതി ക്ഷാമമുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിക്കുമ്പോഴും, വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വരുന്ന മാസത്തിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് സൂചന.
സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്
