ജയശങ്കറിന്റെ ഒരൊറ്റ

ചോദ്യം സൈലന്റായി

പാക് മാധ്യമങ്ങൾ! കാണുക

ചോദിച്ചു വാങ്ങിയ നാണക്കേട് എന്നാൽ ഇതാണ് കൂട്ടുകാരേ! സ്വന്തം പ്രധാനമന്ത്രി ലോകത്തിന്റെ മുന്നിൽ വച്ച് നടുറോഡിൽ പെട്ടുപോയതിന്റെ കലിപ്പിൽ, പ്രതികാരം വീട്ടാൻ ഇറങ്ങിയ പാകിസ്ഥാൻ മാധ്യമപ്രവർത്തകന് നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൊടുത്ത ഒരു കിടിലൻ മറുപടിയുണ്ട്… നിങ്ങൾ ആ വാരത്ത കേച്ചിരുന്നോ
കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ഇന്ത്യൻ മാധ്യമപ്രവർത്തകർ ചോദിച്ചു— ‘നിങ്ങൾ എപ്പോഴാണ് ഭീകരവാദികളെ സംരക്ഷിക്കുന്നത് നിർത്തുക?’ എന്ന്. സ്വന്തം രാജ്യത്ത് ഭീകരവാദികളെ വളർത്തുന്ന പാകിസ്ഥാൻ ലോകത്തിന് മുന്നിൽ അന്ന് അർദ്ധനഗ്നരായി നാണം കെട്ടിരുന്നു. അതിന്റെ ജാള്യത മറയ്ക്കാനാണ് അടുത്ത ദിവസം ജയശങ്കറിന്റെ വാർത്താസമ്മേളനത്തിൽ ഒരു പാക് റിപ്പോർട്ടർ കോമാളിത്തരം കാണിക്കാൻ ഇറങ്ങിയത്.
പക്ഷേ, സാക്ഷാൽ ജയശങ്കറാണ് മുന്നിലെന്ന കാര്യം ആ പാവം മറന്നുപോയി! ചോദിച്ച ചോദ്യമാകട്ടെ അന്താരാഷ്ട്ര കോമഡിയും— ‘ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിൽ ഭീകരവാദം സ്പോൺസർ ചെയ്യുന്നത് നിർത്തുക?’ എന്ന്!
ഇത് കേട്ട ഉടനെ ജയശങ്കർ കൊടുത്ത ആ ഒറ്റ വരി മറുപടി ഉണ്ടല്ലോ… അവിടംകൊണ്ട് തീർന്നു പാകിസ്ഥാന്റെ സകല അഹങ്കാരവും! അദ്ദേഹം ചോദിച്ചു: ‘ഒരു ഭീകരവാദ രാജ്യമാണോ തന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’
വായിൽ വെള്ളം വറ്റി, കിളിപോയ ആ പാക് മാധ്യമപ്രവർത്തകൻ വീണ്ടും വാദിക്കാൻ നോക്കിയെങ്കിലും, ഇന്ത്യയുടെ യു.എൻ പ്രതിനിധി ഹരിഷ് പർവതനേനി കൃത്യസമയത്ത് ഇടപെട്ട് വായ അടപ്പിച്ചു— ‘നിങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി കിട്ടിയിട്ടുണ്ട്, ഇനി ഒരക്ഷരം മിണ്ടരുത്!’ എന്ന്.
സ്വന്തം രാജ്യത്തിന്റെ മാനവും പണം കൊടുത്ത് വാങ്ങിയ അന്തസ്സും യു.എൻ വേദിയിൽ പണയം വെച്ച പാകിസ്ഥാന് ജയശങ്കർ നൽകിയ ഈ കിടിലൻ പ്രഹരം വേറെ ലെവൽ തന്നെയാണ്! അല്ല പിന്നെ, ജയശങ്കറിനോടാണോ കളി… കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി!
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിരട്ടാൻ നോക്കിയ പാകിസ്ഥാന് ഒടുവിൽ കിട്ടിയത് ചരിത്രത്തിലെ ഏറ്റവും വലിയ അടിയാണ്! കയറി വന്ന പാക് മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച്, സദസ്സ് മുഴുവൻ കയ്യടിച്ച ആ മാസ്സ് നിമിഷത്തിലേക്ക് നമുക്കൊന്ന് പോകാം..

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനം. ആഗോളതലത്തിൽ വലിയ ചർച്ചകൾ നടക്കുന്ന യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ സമയം. ‘ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ്’ എന്ന പേരിൽ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന കൂട്ടായ്മയുടെ പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ലൈബീരിയൻ വിദേശകാര്യ മന്ത്രി സാറ ബെയ്‌സോലോ ന്യാന്തിയും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി നിരനിരയായി നിൽക്കുന്നു. അതിനിടയിലാണ് പാകിസ്ഥാനിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകൻ എഴുന്നേറ്റു നിൽക്കുന്നത്. ആ മുഖത്ത് വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു; വിചാരിച്ചത് എന്തെന്നാൽ, ലോകത്തിന് മുന്നിൽ ഇന്ത്യയെ ഇത്തവണ ഒരു പെുരുക്കത്തിൽ പെടുത്താം എന്നാണ്!
എന്നാൽ ആ ആത്മവിശ്വാസത്തിന് പിന്നിൽ ഒരു വലിയ നാണക്കേടിന്റെ കഥയുണ്ടായിരുന്നു. തലേദിവസം ഇതേ യു.എൻ വേദിയിൽ വെച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഖത്ത് നോക്കി ചോദിച്ചിരുന്നു— “ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാൻ എപ്പോഴാണ് അവസാനിപ്പിക്കുക?” എന്ന്. ലോകരാഷ്ട്രങ്ങളുടെ മുന്നിൽ വച്ച് സ്വന്തം പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയ ആ പതർച്ചയും നാണക്കേടും പാക് മാധ്യമലോകത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആ കലിപ്പും പ്രതികാരമോഹവുമാണ് ഈ മാധ്യമപ്രവർത്തകനെ ജയശങ്കറിന്റെ മുന്നിലേക്ക് കൊണ്ടുവന്നത്

ഇവിടെയാണ് ആ വലിയ തമാശ! സ്വന്തം രാജ്യത്ത് ഭീകരവാദികളെ വളർത്തി വലുതാക്കി, അവരെ കൊണ്ട് ലോകമെമ്പാടും ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാനാണ് വന്നിരിക്കുന്നത് ഇന്ത്യയുടെ മേൽ വിരൽ ചൂടാൻ! കള്ളൻ കപ്പലിൽ തന്നെ കയറി നിന്ന് പോലീസിനോട് ചോദിക്കുന്ന പോലെയായിരുന്നു ആ ചോദ്യം. സ്വന്തം രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും ഭീകരവാദവും മൂടിവെക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന പാക് ഭരണകൂടത്തിന്റെ ഒരു കോമാളിത്തരം!
ഇന്ത്യയെ വിരട്ടാൻ നോക്കിയ ആ പാക് റിപ്പോർട്ടർക്ക് പക്ഷേ ഒരു അബദ്ധം പറ്റി. മുന്നിൽ നിൽക്കുന്നത് മറ്റാരോ അല്ല, സാക്ഷാൽ എസ്. ജയശങ്കറാണ്! അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാന്റെയും ചൈനയുടെയും മുഖംമൂടി വലിച്ചുകീറുന്നതിൽ യാതൊരു മടിയും കാണിക്കാത്ത, കട്ട ലോജിക്കും മാസ്സ് മറുപടികളുമായി നിൽക്കുന്ന നമ്മുടെ വിദേശകാര്യ മന്ത്രി!
ഒട്ടും പതറാതെ, വളരെ കൂളായി, ഒരേയൊരു വരിയിലാണ് ജയശങ്കർ ആ പാക് മാധ്യമപ്രവർത്തകന്റെ വായ അടപ്പിച്ചത്. അദ്ദേഹം തിരിച്ചു ചോദിച്ചു:
“ഒരു ഭീകരവാദ രാജ്യമാണോ തന്നോട് ഈ ചോദ്യം ചോദിക്കുന്നത്?”
അവിടെ തീർന്നു! ആ ഒറ്റ ചോദ്യത്തിൽ പാകിസ്ഥാന്റെ സകല അഹങ്കാരവും അഞ്ചു പൈസയുടെ വിലയില്ലാതായി മാറി. സ്വന്തം രാജ്യത്തിന്റെ ചരിത്രം എന്താണെന്ന് പോലും ഓർക്കാതെ മൈക്കുമായി ചാടിയിറങ്ങിയ ആ പാവം മാധ്യമപ്രവർത്തകൻ എന്തുചെയ്യണമെന്നറിയാതെ വിയർത്തുപോയി. ചോദിച്ച ചോദ്യം തൊണ്ടയിൽ തന്നെ കുടുങ്ങി, ചുറ്റും ഇരുന്ന മറ്റ് രാജ്യങ്ങളുടെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ ശരിക്കും തലകുനിച്ച് നിൽക്കേണ്ടി വന്നു
ഇത്രയും വലിയൊരു അടി കിട്ടിയിട്ടും നാണക്കേട് മനസ്സിലാകാതെ ആ പാക് റിപ്പോർട്ടർ വീണ്ടും എന്തൊക്കെയോ പുലമ്പാനും തർക്കിക്കാനും ശ്രമിച്ചു. എന്നാൽ അവിടെയും പാകിസ്ഥാന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ഉടൻ തന്നെ ഇന്ത്യയുടെ യു.എൻ സ്ഥിരം പ്രതിനിധി ഹരിഷ് പർവതനേനി മൈക്കിലേക്ക് ആഞ്ഞടിച്ചു.
വളരെ കർശനമായ സ്വരത്തിൽ അദ്ദേഹം പാക് മാധ്യമപ്രവർത്തകനോട് പറഞ്ഞു:
“താങ്കളുടെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി ലഭിച്ചു കഴിഞ്ഞു!”
അതായത്, “ഇനി കൂടുതൽ വർത്താനം പറയാൻ നിൽക്കരുത്, ഇറങ്ങിപ്പോരൂ” എന്ന് പച്ചക്ക് കൊടുത്ത പണി! വേറെ വഴിയില്ലാഞ്ഞിട്ട്, കിട്ടിയ നാണക്കേടും കടിച്ചമർത്തി ആ പാക് സംഘത്തിന് അവിടെനിന്ന് വാലുചുരുട്ടി ഓടേണ്ടി വന്നു.
സ്വന്തം രാജ്യത്തെ ഭീകരവാദ ചരിത്രം ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുമ്പോൾ അതിനെ നേരിടാൻ യാതൊരു വഴിയുമില്ലാതെ, വെറുതെ കുതിരകയറാൻ ചെല്ലുന്ന പാകിസ്ഥാന്റെ ഈ ഗതികേട് ശരിക്കും കണ്ട് ആസ്വദിക്കേണ്ടത് തന്നെയാണ്. ലോകവേദിയിൽ ഇന്ത്യയുടെ അഭിമാനം ഒട്ടും ചോർന്നുപോകാതെ, പാകിസ്ഥാന്റെ മുഖത്ത് നോക്കി സത്യം വിളിച്ചുപറഞ്ഞ എസ്. ജയശങ്കറിന്റെ ഈ നടപടി ഉണ്ടാലോ അത്‌ സുപ്പർ ആണ്

ഇനി അടുത്തതായി നമ്മൾ പറയാൻ പോകുന്നത് പാകിസ്ഥാന്റെ ഈ സ്ഥിരം നാണക്കേടുകളെക്കുറിച്ചാണ്. ലോകത്ത് നാണം കെടാൻ വേണ്ടി മാത്രം ജനിച്ച്, അതിൽ നൂറിൽ നൂറു മാർക്കും വാങ്ങി പാസ്സാകുന്ന വേറെ ഏതെങ്കിലും രാജ്യമുണ്ടോ എന്ന് ചോദിച്ചാൽ, ഉത്തരം ഒന്നേയുള്ളൂ— അത് നമ്മുടെ സ്വന്തം പാകിസ്ഥാൻ മാത്രമാണ്! നാണം കെട്ട് നാണം കെട്ട് അതവരുടെ ഒരു ‘സ്വകാര്യ അഹങ്കാരം’ ആയി മാറിയിരിക്കുകയാണ് ഇപ്പോൾ.
സ്വന്തം രാജ്യത്ത് പൗരന്മാർക്ക് കഴിക്കാൻ അരിയോ ഗോതമ്പോ ഇല്ല, റോഡുകളെല്ലാം കുഴികളാണ്, സാമ്പത്തിക സ്ഥിതി പാതാളത്തിലാണ്. രാജ്യം മുഴുവൻ കണ്ട് കണ്ട് വായ്‌ത്താരി പാടുന്ന ഭീകരവാദികളുടെ താവളമായി മാറി. ഇതൊക്കെ സ്വന്തം നാട്ടിൽ നടക്കുമ്പോഴാണ്, മറ്റൊരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയുടെ മുന്നിൽ ചെന്ന് മൈക്ക് നീട്ടി ചോദിക്കുന്നത്— ‘നിങ്ങൾ എപ്പോഴാണ് ഭീകരവാദം നിർത്തുക?’ എന്ന്!
ഇതിനെയാണ് പണ്ടത്തെ ആളുകൾ ‘ചോദിച്ചു വാങ്ങിയ ചൊറിച്ചിൽ’ എന്ന് വിളിച്ചത്. ലോകത്തിന്റെ മുന്നിൽ വന്ന് കോമാളികളാകാൻ പാകിസ്ഥാനെ കഴിഞ്ഞേ വേറെ ആരെയും നമുക്ക് ചൂണ്ടിക്കാണിക്കാൻ പറ്റൂ. സ്വന്തം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തലേദിവസം ഇന്ത്യൻ മാധ്യമങ്ങളുടെ മുന്നിൽ വായും പൊളിച്ച് നിൽക്കേണ്ടി വന്നതിന്റെ ജാള്യത മാറ്റാനാണ് ഈ പാവങ്ങൾ വീണ്ടും ജയശങ്കറുടെ മുന്നിൽ ചെന്ന് മേഞ്ഞുനോക്കിയത്. കിട്ടിയ പണിയാകട്ടെ കിളിപോയ കിടിലൻ എട്ടിന്റെ പണിയും!
ഇങ്ങനെ സ്വന്തം മാനവും മര്യാദയും അന്താരാഷ്ട്ര വേദികളിൽ ലേലം വിളിച്ചു വിൽക്കുന്ന പാകിസ്ഥാന്റെ ഈ ഗതികേട് കാണുമ്പോൾ സഹതാപം തോന്നണോ അതോ ചിരിക്കണോ എന്ന് പോലും സംശയിച്ചുപോകും! അതാണ് പറഞ്ഞത്, നാണം കെടാൻ വേണ്ടി മാത്രം ജനിച്ച പാകിസ്ഥാന് ആ കാര്യത്തിൽ നമ്മൾ നൂറിൽ നൂറു മാർക്ക് തന്നെ കൊടുക്കണം, കാരണം അതവരുടെ അത്രത്തോളം ആത്മാർത്ഥതയുള്ള ‘സ്വകാര്യ അഹങ്കാരം’ തന്നെയാണല്ലോ!”
എത്ര വട്ടം ഇന്ത്യയുടെ മുന്നിൽ ചെന്ന് വാങ്ങി കൂട്ടിയാലും ഇവർക്ക് ഒരു ബുദ്ധിയും വയ്ക്കില്ല. അതൊരു കോമഡിയാണ്, അല്ലേ?
എത്ര തവണ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ വെച്ച് വെറും കോമാളികളായി മാറിയിരിക്കുന്നു! കയ്യിൽ കാശില്ല, കഴിക്കാൻ ഭക്ഷണമില്ല, രാജ്യത്ത് ഭീകരവാദികൾ പരസ്യമായി വിലസുന്നു. ഇതൊക്കെ കണ്ട് ലോകം മുഴുവൻ ഇവരെ നോക്കി കൊണ്ടിരിക്കുമ്പോഴും, ഇന്ത്യയുടെ പേര് കേട്ടാൽ പിന്നെ ചാടിവീണ് സ്വന്തം മുഖത്ത് കരിതേക്കുന്നത് പാകിസ്ഥാന്റെ ഒരു സ്ഥിരം ഹോബിയാണ്.
എത്ര വട്ടം കിട്ടിയാലും ഈ പരിപാടിമാത്രം ഇവർ ഒരിക്കലും നിർത്തുകയുമില്ല! അതാണ് ഇവരുടെ ഒരു പ്രത്യേകത. കിട്ടുന്ന അടിക്ക് ഒരു കണക്കുമില്ല, എങ്കിലും വീണ്ടും വീണ്ടും പോയി വാങ്ങി കൂട്ടുന്ന ഈ സ്ഥിരം കാഴ്ച കാണുമ്പോൾ ശരിക്കും ചിരിയാണ് വരുന്നത്ഇത്തവണയും പതിവ് തെറ്റിച്ചില്ലല്ലോ! സ്വന്തം രാജ്യത്ത് പട്ടിണി കിടക്കുന്ന ജനങ്ങളെ തിരിഞ്ഞുനോക്കാൻ നേരമില്ലെങ്കിലും, ലോകവേദിയിൽ പോയി വെറുതെ അടി വാങ്ങി കൂട്ടുന്ന ആ സ്ഥിരം ‘പാക് പാട്ട’ത്തിന് ഒരു അവസാനവുമില്ല.
തങ്ങളുടെ നാട്ടിലെ ഭീകരവാദ കച്ചവടവും സാമ്പത്തിക പാപ്പരത്തവും മൂടിവെക്കാൻ എത്ര തവണ ലോകത്തിന് മുന്നിൽ വന്ന് കോമാളികളായാലും ഇവർക്ക് നാണവും മാനവുമില്ല. സ്വന്തം പ്രധാനമന്ത്രിക്ക് തലേദിവസം കിട്ടിയ എട്ടിന്റെ പണിയുടെ ചൂട് മാറും മുൻപേ അടുത്ത അടി കൂടി ചോദിച്ചു വാങ്ങിയ ഈ പാവങ്ങളെ സമ്മതിക്കണം!

Leave a Reply

Your email address will not be published. Required fields are marked *