ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം;

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയിൽ ഇതുവരെ 62 പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയിൽ 46-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകരുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സാധാരണ ലഭിക്കേണ്ട മഴയുടെ പത്തിരട്ടിയിലേറെയാണ് പലയിടങ്ങളിലും പെയ്തിറങ്ങിയത്. സംസ്ഥാനത്തെ 75 ജില്ലകളിൽ 56 എണ്ണത്തിലും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇതിനിടയിൽ കനത്ത മഴയെത്തുടർന്ന് ഒഡീഷയിൽ മാത്രം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 75,000-ത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *