സുരാജിനൊപ്പമുള്ള രംഗങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് മനസ്സ് തുറന്ന് അന്ന രേഷ്മ രാജൻ!

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ 2’ എന്ന ചിത്രത്തിൽ തന്റെ പതിനാറോളം സീനുകൾ വെട്ടിക്കളഞ്ഞെന്ന് വെളിപ്പെടുത്തി നടി അന്ന രേഷ്മ രാജൻ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ദിലീപ് എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് അന്ന എത്തിയത്. സുരാജിനൊപ്പം നിരവധി കോംബിനേഷൻ സീനുകൾ തനിക്കുണ്ടായിരുന്നുവെന്നും എന്നാൽ എഡിറ്റിംഗിൽ അവയിൽ ഭൂരിഭാഗവും ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ചിത്രത്തിലെ ‘മാമാ, തമ്പി പാവം’ എന്ന തന്റെ വൈറൽ ഡയലോഗിന് ശേഷം സുരാജ് വെഞ്ഞാറമ്മൂട് ഒരു എക്സ്പ്രഷൻ നൽകുന്നുണ്ടെന്നും, അതിന് പിന്നാലെ തന്റേതായ ഒരു ക്യൂട്ട് റിയാക്ഷൻ ഉണ്ടായിരുന്നുവെന്നും അന്ന പറഞ്ഞു. എന്നാൽ സുരാജിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോകുമെന്ന കാരണത്താലാണ് ആ സീൻ വെട്ടിമാറ്റിയത്. സിനിമ എഡിറ്റ് ചെയ്തപ്പോൾ തന്റെ സീനുകൾ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് പോലും താൻ അവസാനം ചോദിച്ചുപോയതായി നടി തമാശരൂപേണ ഓർത്തെടുത്തു. മോഹൻലാലിന്റെ സീനുകൾ എഡിറ്റ് ചെയ്ത് കളഞ്ഞാലും ആ ഒരു പവർ സ്ക്രീനിൽ ലഭിക്കുമെന്നും, സംവിധായകൻ നെൽസൺ എല്ലാവരെയും സിനിമയിൽ മികച്ച രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.സീനുകൾ വെട്ടിമാറ്റിയെങ്കിലും സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അന്ന രേഷ്മ രാജൻ പറഞ്ഞു. രജനികാന്തിനൊപ്പം ഒരു മാസത്തോളം ലോക്കേഷനിൽ ചെലവഴിക്കാൻ സാധിച്ചതും, അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കാണാൻ കഴിഞ്ഞതും വലിയൊരു അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം സംസാരിച്ചിരിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമായി കാണുന്നു. തന്റെ ഡയലോഗ് തമിഴ്‌നാട്ടിൽ വലിയ ഹിറ്റായെന്നും, ചിലപ്പോൾ പ്രതികാരം തീർക്കാൻ ‘ജയിലർ 3’യിൽ താൻ ഉണ്ടാകുമായിരിക്കും എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *