ട്രംപിന്റെയും അമേരിക്കയുടെയും കള്ളക്കളി പൊളിച്ച് അരഗ്ചി

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിന് ശേഷം ഇറാനിയൻ നയതന്ത്രജ്ഞരെ അമേരിക്ക “പുറത്താക്കി” എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അമേരിക്കയുടെ രാഷ്ട്രീയ നിരാശയും നയതന്ത്ര പരാജയവുമാണ് തുറന്നുകാട്ടുന്നത്. ഈ വ്യാജ വാർത്തകളെ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ശക്തമായ ഭാഷയിലാണ് തള്ളിക്കളഞ്ഞത്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ഇറാന്റെ പ്രതിനിധി സംഘത്തിലെ മുഴുവൻ അംഗങ്ങളും മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് തന്നെയാണ് മടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ അമേരിക്കൻ മാധ്യമങ്ങളും ഭരണകൂടവും ചേർന്ന് നെയ്തെടുത്ത ഒരു വ്യാജ കഥ മാത്രമാണിത്.

സാധാരണയായി ഐക്യരാഷ്ട്രസഭയുടെ സമ്മേളനങ്ങൾ കഴിയുമ്പോൾ രാജ്യങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ ഔദ്യോഗിക സമയം പൂർത്തിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാൽ ഇറാന്റെ സ്വാഭാവികമായ മടക്കത്തെ പോലുമെടുത്ത് “ഞങ്ങൾ പുറത്താക്കി” എന്ന് ആഘോഷിക്കാൻ ശ്രമിക്കുന്നത് അമേരിക്കയുടെ കുട്ടിത്തവും അപക്വവുമായ രാഷ്ട്രീയത്തെയാണ് കാണിക്കുന്നത്. വ്യാജ കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുന്നത് ഒരു വൻശക്തിയുടെ നയതന്ത്ര നയരൂപീകരണ തലവന്മാർക്ക് ഒട്ടും അനുയോജ്യമല്ലെന്നും, ഇത് അവരുടെ തോൽവി ഭയത്തിൽ നിന്ന് ഉണ്ടാകുന്ന നിരാശയാണെന്നും അരഗ്ചി എക്‌സിലൂടെ തുറന്നടിച്ചു.

ഐക്യരാഷ്ട്രസഭയുടെ ആതിഥേയ രാജ്യം എന്ന നിലയിൽ അമേരിക്കയ്ക്ക് അന്താരാഷ്ട്ര നിയമമനുസരിച്ച് നിർദ്ദിഷ്ട ബാധ്യതകളുണ്ട്. യുഎൻ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന മറ്റ് രാജ്യങ്ങളിലെ നയതന്ത്രജ്ഞർക്ക് വേണ്ടത്ര സുരക്ഷയും യാത്രാസൗകര്യവും ഒരുക്കുക എന്നതാണ് ആതിഥേയ രാഷ്ട്രത്തിന്റെ കടമ. എന്നാൽ, ഈ നിയമങ്ങളെയും അന്താരാഷ്ട്ര മര്യാദകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഇറാന്റെ പ്രതിനിധികളെ അപമാനിക്കാൻ അമേരിക്ക ശ്രമിക്കുന്നത് യുഎൻ ചട്ടങ്ങളോടുള്ള അനാദരവാണ്. ആതിഥേയ രാഷ്ട്രമെന്ന പദവി ദുരുപയോഗം ചെയ്ത് തരംതാണ വിദ്വേഷ പ്രചാരണം നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.

അമേരിക്കൻ മാധ്യമമായ ആക്‌സിയോസ് വഴിയാണ് രണ്ട് ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്ന നുണ ആരോപിച്ചാണ് അവർ ഈ വാർത്ത സൃഷ്ടിച്ചത്. ആതിഥേയത്വത്തിന്റെ മിനിമം മര്യാദകൾ പോലും പാലിക്കാതെ, മുൻകൂട്ടി മടങ്ങിയ പ്രതിനിധികളുടെ യാത്രയെ ഭീഷണിപ്പെടുത്തി പുറത്താക്കിയതായി ചിത്രീകരിക്കുന്നത് വഴി അമേരിക്ക സ്വന്തം കുബുദ്ധിയാണ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പേര് ഉയർത്തിക്കാട്ടി പ്രസ്താവനകൾ നടത്തുന്ന അമേരിക്കൻ ഉദ്യോഗസ്ഥരുടെ നിലപാടുകൾ ഭരണകൂടത്തിന്റെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ആതിഥേയ രാജ്യത്തിന്റെ പദവി വെച്ച് അനാവശ്യമായി ഗർവ് കാണിക്കുന്ന അമേരിക്ക, നയതന്ത്രമേശയിലെ തങ്ങളുടെ പരാജയങ്ങളെ മറയ്ക്കാനാണ് ഇത്തരത്തിലുള്ള ചെകുത്താൻ തന്ത്രങ്ങൾ പയറ്റുന്നത്. യഥാർത്ഥ നയതന്ത്ര ചർച്ചകളിൽ ഇറാന് മുന്നിൽ മുട്ടുമടക്കേണ്ടി വരുന്നതിന്റെ നാണക്കേട് മറയ്ക്കാനാണ് ആഭ്യന്തര മാധ്യമങ്ങളിലൂടെ ഇല്ലാത്ത വീരവാദം മുഴക്കുന്നത്.

യുഎൻ പൊതുസഭയോടനുബന്ധിച്ച് നടന്ന ചർച്ചകളിൽ ഇറാന്റെ കൃത്യമായ നിലപാടുകൾക്ക് മുന്നിൽ അമേരിക്കൻ പ്രതിനിധികൾക്ക് മറുപടിയില്ലാത്ത അവസ്ഥയായിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച ന്യായമായ നിർദ്ദേശങ്ങൾ നിരസിക്കുക വഴി അമേരിക്ക തങ്ങളുടെ അഹങ്കാരമാണ് കാണിച്ചത്. എങ്കിലും വരും ദിവസങ്ങളിൽ ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കേണ്ടി വരുമെന്ന് ട്രംപിന് സമ്മതിക്കേണ്ടി വന്നത് ഇറാന്റെ നയതന്ത്ര വിജയത്തിന്റെ സൂചനയാണ്.

ഭീഷണികളും ഉപരോധങ്ങളും കൊണ്ട് ഇറാന്റെ ആത്മാഭിമാനത്തെ തകർക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് അമേരിക്ക ഇത്തരത്തിലുള്ള വ്യാജ വാർത്തകളിലേക്ക് തിരിഞ്ഞത്. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ അധിനിവേശ നീക്കങ്ങൾക്ക് തടയിടാൻ ഇറാന് സാധിച്ചതിന്റെ കലിപ്പാണ് അമേരിക്കയിലെ ഉദ്യോഗസ്ഥർ തീർക്കുന്നത്. സ്വയം ലോകപോലീസുകാരനായി ചമയുന്ന രാജ്യത്തിന്റെ തരംതാണ ഈ വിദ്വേഷ പ്രചാരണം അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അമേരിക്കയെ വീണ്ടും നാണംകെടുത്തിയിരിക്കുകയാണ്.

മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ സേനയ്ക്ക് പിൻവാങ്ങേണ്ടി വരുന്ന സാഹചര്യങ്ങളും, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ മേഖലകളിലേക്ക് പാട്രിയറ്റ് മിസൈലുകൾ വിന്യസിച്ച് ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും അമേരിക്കയുടെ സൈനിക തകർച്ചയുടെ ലക്ഷണങ്ങളാണ്. വിദേശ മണ്ണിൽ തങ്ങളുടെ അധിപത്യം നഷ്ടപ്പെടുന്നത് തടയാൻ നെട്ടോട്ടമോടുന്ന അമേരിക്കൻ ഭരണകൂടം, ഇറാന്റെ ആത്മവിശ്വാസത്തിന് മുന്നിൽ പതറുകയാണ്.ഐക്യരാഷ്ട്രസഭയിൽ കൃത്യമായി തങ്ങളുടെ സന്ദേശം എത്തിച്ച ശേഷമാണ് ഇറാനിയൻ ദൗത്യസംഘം ന്യൂയോർക്കിൽ നിന്ന് മടങ്ങിയത്. തങ്ങളുടെ പൗരന്മാരുടെയും നയതന്ത്രജ്ഞരുടെയും മാന്യതയും പരമാധികാരവും സംരക്ഷിക്കാൻ ഇറാൻ കാണിച്ച ആർജ്ജവം പ്രശംസനീയമാണ്. വ്യാജ വാർത്തകൾ കൊണ്ട് ഇറാന്റെ വിദേശനയത്തിന്റെ കരുത്തിനെ അളക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി അരഗ്ചിയുടെ മറുപടിയിലൂടെ വ്യക്തമായി.

ചുരുക്കത്തിൽ, ന്യൂയോർക്കിലെ നാടകങ്ങളിലൂടെ അമേരിക്കൻ സാമ്രാജ്യത്വം തങ്ങളുടെ ജീർണ്ണിച്ച മുഖം ഒരിക്കൽ കൂടി ലോകത്തിന് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര നിയമങ്ങളെയും നയതന്ത്ര മര്യാദകളെയും ധിക്കരിച്ചുകൊണ്ട് വ്യാജപ്രചാരണങ്ങൾ നടത്തുന്ന അമേരിക്കയുടെ രീതികൾ ആഗോളതലത്തിൽ ഒറ്റപ്പെടാൻ മാത്രമേ ഉപകരിക്കൂ. പശ്ചാത്യ ഭീഷണികൾക്കും സാമ്രാജ്യത്വ നുണകൾക്കും മുന്നിൽ പതറാതെ സ്വന്തം പരമാധികാരം സംരക്ഷിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയതന്ത്ര മേൽക്കോയ്മയാണ് ഈ സംഭവവികാസങ്ങളിലെല്ലാം തെളിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *