എല്ലാത്തിലും രാഷ്ട്രീയം കലർത്തരുത്

ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യവസായ-നിയമ വിഷയങ്ങളെ അടിസ്ഥാനരഹിതമായി രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്നും രാഹുൽ പിന്മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു നിർമലയുടെ പ്രതികരണം.

ഇന്ത്യയിലെ വ്യവസായ മേഖല ‘മോദിയുടെയും ഷായുടെയും ‘കളിപ്പാട്ടമല്ലെ’ന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാൽ വ്യവസായ സംരംഭങ്ങളുടെ വിജയങ്ങളെയും നേട്ടങ്ങളെയും നിരന്തരം അധിക്ഷേപിക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്ന് നിർമലാ സീതാരാമൻ തിരിച്ചടിച്ചു. രാജ്യത്ത് അവിശ്വാസവും വിഷലിപ്തമായ അന്തരീക്ഷവും സൃഷ്ടിക്കാൻ വ്യവസായ പ്രമുഖരെ പ്രേരിപ്പിക്കാനാണോ രാഹുൽ ശ്രമിക്കുന്നതെന്നും മന്ത്രി ചോദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *