ഇനി വീഡിയോകള്‍ക്ക് സ്വന്തം ബിജിഎം ഉണ്ടാക്കാം; എ.ഐ മ്യൂസിക് ജനറേറ്റര്‍ അവതരിപ്പിച്ച് യൂട്യൂബ്യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരില്‍ പലരുടേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മ്യൂസിക് കോപ്പിറൈറ്റ്.വീഡിയോകളില്‍ നല്‍കുന്ന പശ്ചാത്തല സംഗീതം മറ്റൊരാളുടേത് ആയാൽ വീഡിയോയ്ക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക് വരികയും ഇത് വീഡിയോയ്ക്ക് കിട്ടുന്ന വരുമാനത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. എന്നാല്‍ ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.
വീഡിയോ ക്രിയേറ്റർമാർക്കായി, വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിർമിക്കാൻ സഹായിക്കുന്ന പുതിയ എഐ ടൂളുമായിട്ടാണ് യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. മ്യൂസിക് അസിസ്റ്റന്റ് എന്ന പേരിൽ എത്തിയിരിക്കുന്ന പുതിയ എഐ ടൂളിലൂടെ ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കി വീഡിയോയുടെ സ്വഭാവത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഉണ്ടാക്കി എടുക്കാൻ കഴിയും.
കൂടാതെ ഇത്തരത്തില്‍ നിർമിക്കുന്ന മ്യൂസിക്കുകള്‍ വിലയിരുത്താനും യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.യൂട്യൂബിന്റെ ക്രിയേറ്റർ മ്യൂസിക്കിലേക്ക് ആക്സസ് ഉള്ള ഉപയോക്താക്കള്‍ക്കായി മ്യൂസിക് അസിസ്റ്റന്റ് ഉടനെ പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
യൂട്യൂബിന്റെ ബീറ്റ വേർഷനില്‍ മാത്രമാണ് നിലവില്‍ ഈ എഐ ടൂള്‍ ലഭ്യമാവുക. ഇത്തരത്തില്‍ നിർമിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ കോപ്പിറൈറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. അതെസമയം ആഗോളതലത്തില്‍ ഉടൻ തന്നെ യൂട്യൂബിന്റെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.