ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിൽ

മസ്കത്ത്: ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിലായി. തെക്കൻ ശർഖിയ ​ഗവർണറേറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കൂടാതെ പ്രതി ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

അതേസമയം തെക്കൻ ശർഖിയ ​ഗവർണറേറ്റ് പോലീസാണ് പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇയാളിൽ നിന്നും വ്യാജമായി നിർമിച്ച കറൻസിയും കറൻസി നിർമിക്കാനുപയോ​ഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഇയാൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *