ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ‘പടക്കളം’ മെയ് 8ന് തിയേറ്ററുകളിലേക്ക്

മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിന്‍റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റസി ഹ്യൂമറിൽ കഥ പറയുന്ന ചിത്രം ‘പടക്കളം’ ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തും. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള ക്യാമ്പസ് ചിത്രം കൂടിയാണ് പടക്കളമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവരാണ് ചേർന്നാണ് നിർമ്മിക്കുന്നത്.

യൂത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഫാലിമി ഫെയിം സന്ധീപ് പ്രദീപ്, സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും മറ്റു നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു.

തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), എഡിറ്റിംഗ് – നിതിൻരാജ് ആരോൾ, ഛായാഗ്രഹണം – അനു മൂത്തേടത്ത്, കലാസംവിധാനം മഹേഷ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ, ഫൈസൽ ഷാ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആര്‍ഒ വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *