ഭക്ഷ്യ സുരക്ഷ ലംഘനം; അബുദാബിയിൽ അഞ്ച് ഹോട്ടലുകളും, സൂപ്പർമാർക്കറ്റും പൂട്ടി

അബുദാബി: ഭക്ഷ്യസുരക്ഷ നിയമലംഘനങ്ങൾ നടത്തുന്ന എമിറേറ്റിലെ സ്ഥാപനങ്ങൾക്കെതിരായ അബുദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (അഡാഫ്) നടപടി തുടരുന്നു.പരിശോധനയിൽ നിയമലംഘനം വ്യക്തമായ അബുദബിയിലെ അഞ്ച് റസ്റ്റാറന്റുകളും ഒരു സുപ്പർമാർക്കറ്റും പുട്ടിച്ചതായി അഡാഫ് അധികൃതർ ചൊവ്വാഴ്‌ച അറിയിച്ചു.

പാക് രവി റെസ്റ്റോറന്റ് , ലാഹോർ ഗാർഡൻ ഗ്രി ൽ റെസ്റ്റോറന്റ് അൻഡ് കഫത്തീരിയ, കറാക് ഫ്യൂച്ചർ കഫത്തീരിയ, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർ മാർക്കറ്റ്, സാൾട്ടി ദേശി ദർബാർ റെസ്റ്റോറന്റ് , അൽ മഖം കോർണർ റെസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്.നിയമലംഘനങ്ങൾ തിരുത്തി ഇക്കാര്യം അഡാഫ് അധികൃതരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ഈ സ്ഥാപനങ്ങൾക്ക് തുടർന്നുള്ള പ്രവർത്തനത്തിന് അനുമതി നൽകുകയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലും നിരവധി സ്ഥാപനങ്ങൾക്കെതിരേ അഡാഫ്‌ നടപടി സ്വീകരിച്ചിരുന്നു. തിങ്കളാഴ്‌ച ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ രുപാഷി ബംഗ്ല റെസ്റ്റോറന്റ് എ.ൽ.എൽ.സിയും അഡാഫ് അടച്ചുപൂട്ടി ച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *