ന്യൂഡൽഹി: ഐപിഎൽ പുനരാരംഭിക്കാനിരിക്കേ താരങ്ങൾ നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ മടങ്ങണമെന്ന് ദക്ഷിണാഫ്രിക്ക. താരങ്ങൾ മെയ് 26-ന് തന്നെ തിരിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കൊൺറാഡ് പറഞ്ഞു. അതേസമയം ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 17-നാണ് ഐപിഎൽ പുനരാരംഭിക്കുന്നത്.
ഐപിഎല്ലും ബിസിസിഐയുമായും ഉണ്ടായിരുന്ന ധാരണ മെയ് 26 ന് താരങ്ങൾ മടങ്ങണമെന്നുള്ളതായിരുന്നു. കാരണം ഫൈനൽ 25-ാം തീയ്യതിയാണ്. ഞങ്ങൾ 30 ന് പുറപ്പെടുന്നതിനാൽ അവർക്ക് സമയം കിട്ടുമായിരുന്നു.ഇതുവരെ ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല.- ദക്ഷിണാഫ്രിക്കൻ പരിശീലകൻ പറഞ്ഞു.
ചർച്ചകൾ നടക്കുകയാണെന്നും താരങ്ങൾ മെയ് 26 ന് തന്നെ തിരിച്ചെത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടറും സിഇഒയുമെല്ലാം ഇക്കാര്യങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. നിലവിൽ ഇതിൽ നിന്ന് പിന്മാറുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് താരങ്ങൾ മെയ് 26 ന് തന്നെ തിരിച്ചുവരേണ്ടതുണ്ട്. – കൊൺറാഡ് വ്യക്തമാക്കി.