നിയമലംഘനത്തിന് നൂറിലധികം പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിലായി.അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ അഹ്മദ് റെസിഡന്റിൽ ഏരിയ യിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് ആണ് പരിശോധന നടത്തിയത്. വിവിധ റസിഡൻസി തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്കാണ് 130 പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരിൽ 17 പേർക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തു. അതേസമയം സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാൻ കഴിയാത്ത 95 വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റ് ചെയ്തവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
