ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ തെറ്റ് തിരുത്തണമെന്ന് വി ശിവൻകുട്ടി.കേരളത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഗവർണറുടേതെന്നും അത് ശരിയല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും ചിലർ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്ന പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും മന്ത്രി പറഞ്ഞു.