മുൻ‌കൂർ ജാമ്യാപേക്ഷ നൽകി കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും

തട്ടിക്കൊണ്ടു പോകൽ കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തേടി കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇരുവരും മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്.ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസിയിലെ മുൻ ജീവനക്കാർ നൽകിയ കേസിൽ മ്യൂസിയം പോലീസ് ആണ് കേസ്സെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത് . തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് മുൻ ജീവനക്കാരുടെ പരാതി.

ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരികൾ പരാതി നൽകിയത്. കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്തെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്നു പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *