ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി .ദേവേന്ദുവിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ ‘അമ്മ ശ്രീതുവാണ് എന്നാണ് പ്രതി ഹരികുമാർ നൽകിയ പുതിയ മൊഴി.പ്രതി മൊഴി മാറ്റിയ സാഹചര്യം നില നിൽക്കുന്നതിനാൽ ഇരുവരെയും നുണ പരിശോധനക്ക് വിധേയമാക്കാൻ ആണ് പോലീസ് തീരുമാനം.കേസിലെ കുറ്റ പത്രം സമർപ്പിക്കാനിരിക്കുകയായിരുന്നു. ജയിലിലെത്തിയ റൂറൽ എസ് പി യോടാണ് പ്രതി ഹരി കുമാർ മൊഴി മാറ്റി പറഞ്ഞത്. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിനാൽ പ്രതി ഹരികുമാർ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് നിലവിലെ കേസ്.
ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി; നുണ പരിശോധനക്ക് വിധേയമാക്കാൻ പോലീസ്
