മഞ്ചേശ്വരത്ത് മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തി മകൻ .പിന്നാലെ അയല്‍വാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ ആണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. മകന്‍ മെല്‍വിന്‍ മൊണ്ടേറ ഒളിവിലാണ്.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
