നവജാത ശിശുക്കളെ കുഴിച്ചിട്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ പുതുക്കാട് ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കമിതാക്കളായ യുവാവും യുവതിയും ചേർന്നാണ് കുഞ്ഞുങ്ങളെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘ദോഷം’ തീരാനെന്ന പേരിൽ കർമം ചെയ്യാൻ അസ്ഥികളും സൂക്ഷിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.26 വയസ്സുകാരനും 21 വയസ്സുകാരിയുമാണ് കസ്റ്റഡിയിലുള്ളത്. ഇരുവരും സ്നേഹത്തിലായിരുന്നു. രണ്ട് വീടുകളിലാണ് താമസം. യുവാവ് രാവിലെ അസ്ഥി കഷ്ണങ്ങളുമായി സ്റ്റേഷനിലെത്തുകയായിരുന്നു.
പ്രസവിച്ചപ്പോൾ കുഞ്ഞ് മരിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. രണ്ടു തവണ പ്രസവിച്ചതായും യുവതി പറഞ്ഞു. പ്രാഥമിക വിവരങ്ങൾ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. യുവതിയുടെയും യുവാവിന്റെയും ബന്ധം, പശ്ചാത്തലം എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്.