ഹോ​ങ്കോം​ഗ് ഫ്ലാറ്റ് തീ​പി​ടി​ത്തം: മ​ര​ണം 44 ആ​യി; നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചത് തീ ​പെ​ട്ടെ​ന്ന് പ​ട​രാ​ൻ കാ​ര​ണ​മാ​യി എന്നാരോപണം; മൂന്ന് നി​ർ​മാ​ണ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ

ഹോ​ങ്കോം​ഗി​ലെ വ​ട​ക്ക​ൻ താ​യ് പോ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘വാം​ഗ് ഫു​ക് കോ​ർ​ട്ട്’ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 44 ആ​യി ഉ​യ​ർ​ന്നു. 279 പേ​രെ ഇ​തു​വ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. 31 നി​ല​ക​ളു​ള്ള എ​ട്ടു വ​ൻ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 2,000 വ​സ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​മാ​ണി​ത്. ഏ​ക​ദേ​ശം 4600 പേ​ർ താ​മ​സി​ച്ചി​രു​ന്ന ഇ​വി​ടെ​നി​ന്നും 700 പേ​രെ ര​ക്ഷി​ച്ച് ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റി. 800-ല​ധി​കം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

തീ ​പെ​ട്ടെ​ന്ന് പ​ട​രാ​ൻ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രും ഒ​രു ക​ൺ​സ​ൾ​ട്ട​ന്‍റു​മ​ട​ക്കം മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന മു​ള​കൊ​ണ്ടു​ള്ള ത​ട്ടു​ക​ൾ തീ ​അ​തി​വേ​ഗം പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​താ​യി ക​രു​തു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *