സ്പീക്കറുടെ ചായ സത്ക്കാരത്തിനിടെ ശ്രദ്ധേയമായി മോദി-പ്രിയങ്ക സംഭാഷണം; ഇരുവരും സംസാരിച്ചത് വയനാടിനെക്കുറിച്ച്

സ്പീക്കറുടെ ചായ സൽക്കാരത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണം ഏറെ ശ്രദ്ധേയമായി. പ്രിയങ്കയുടെ മണ്ഡലമായ വയനാടിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യങ്ങളും പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു>താൻ മലയാളം പഠിക്കുകയാണെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക പറഞ്ഞു. അതിനിടെ കൊല്ലം എം പിയായ എൻ കെ പ്രേമചന്ദ്രനെ, നരേന്ദ്ര മോദി പുകഴ്‌ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി അഭിപ്രായപ്പെട്ടത്. പ്രക്ഷുബ്ധമായ പാർലമെന്റ് ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെയാണ് ഭരണ-പ്രതിപക്ഷ നേതാക്കളുടെ സൗഹൃദ സംഗമത്തിന് വേദിയായി സ്പീക്കറുടെ ചായ സൽക്കാരം മാറിയത്ബില്ലുകൾ പാസാക്കാൻ അർദ്ധരാത്രി വരെ സഭ നീട്ടിക്കൊണ്ടുപോകുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് ചില എംപിമാർ അഭിപ്രായപ്പെട്ടു. സഭാ സമ്മേളനം ഒരു ആഴ്ച കൂടി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ബഹളങ്ങൾ കാരണം അത് നടന്നില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കാരണം സമ്മേളനം ചുരുങ്ങിയതിനെക്കുറിച്ച് പ്രധാനമന്ത്രി തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *