ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങൾ ഈ ഇരുണ്ട കാലഘട്ടം ദീർഘനാള്‍ തുടരാൻ അനുവദിക്കില്ല എന്ന് താൻ വിശ്വസിക്കുന്നുവെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. ഒപ്പം ബംഗ്ലാദേശിൽ 25 വയസ്സുകാരനായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ തുടർന്നുണ്ടായ അക്രമങ്ങളും ഹസീന ചൂണ്ടിക്കാട്ടി. എല്ലാ മതവിഭാഗങ്ങൾക്കും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി പിന്തുടരാനുള്ള അവകാശത്തെ സർക്കാർ തടസ്സപ്പെടുത്തുകയാണ്.
യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ ഇരുണ്ടകാലം ദീർഘനാള്‍ തുടരാൻ ജനങ്ങൾ അനുവദിക്കില്ല: ഷെയ്ഖ് ഹസീന
