തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ്; ഡിഎംകെ വീഴും; എൻഡിഎ വരുമെന്ന് അൻപുമണി രാമദാസ്

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാമദാസ്. ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഡിഎംകെ സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അങ്ങേയറ്റം മടുത്തിരിക്കുകയാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഭിന്നിച്ചു നിന്നത് കൊണ്ട് മാത്രമാണ് ഡിഎംകെയ്ക്ക് വിജയിക്കാനായത്.

എന്നാൽ ഇത്തവണ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അതീവ കരുത്താർജ്ജിച്ചതായും, വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പട്ടാളി മക്കൾ പാർട്ടിയിലെ (PMK) ആഭ്യന്തര തർക്കങ്ങൾക്കിടയിലാണ് അൻപുമണിയുടെ ഈ രാഷ്ട്രീയ നീക്കം. അച്ഛൻ ഡോ. രാമദാസ് നയിക്കുന്ന വിഭാഗം നിലവിൽ സഖ്യത്തിന് പുറത്താണെങ്കിലും, പാർട്ടിയുടെ അഞ്ച് എംഎൽഎമാരിൽ മൂന്ന് പേരും തന്റെ ഒപ്പമാണെന്ന് അൻപുമണി രാമദാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *