180 കി.മീ വേഗതയിൽ ആഡംബര യാത്ര; വന്ദേഭാരത് സ്ലീപ്പർ പ്രയാണം തുടങ്ങുന്നു

ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ പരീക്ഷണ ഓട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ട്രെയിൻ, ജനുവരി 17-നോ 18-നോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഹൗറ (കൊൽക്കത്ത) മുതൽ കാമാഖ്യ (ഗുവാഹത്തി) വരെയുള്ള റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക.ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ റെയിൽവേ ബോർഡിന്റെ പുതിയ സർക്കുലർ പ്രകാരം സാധാരണ എസി ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് സ്ലീപ്പർ യാത്രയ്‌ക്ക് ചെലവേറും. മിനിമം ചാർജ് ഈടാക്കുന്നത് 400 കിലോമീറ്റർ ദൂരത്തേക്കാണ്. അതായത് കുറഞ്ഞ ദൂരത്തേക്കാണ് യാത്രയെങ്കിലും 400 കിലോമീറ്ററിന്റെ തുക നൽകേണ്ടി വരും. 400 കി.മീ വരെയുള്ള അടിസ്ഥാന നിരക്ക് (ജിഎസ്ടി ഒഴികെ) തേർഡ് എസിക്ക് 960 രൂപയും, സെക്കൻഡ് എസിക്ക് 1240 രൂപയും, ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ്. ദൂരം കൂടുന്തോറും കിലോമീറ്ററിന് 2.4 മുതൽ 3.8 രൂപ വരെ വർദ്ധനവുണ്ടാകും. ഹൗറ-ഗുവാഹത്തി റൂട്ടിൽ (1000 കി.മി) ഭക്ഷണം ഉൾപ്പെടെ ഏകദേശ നിരക്ക് 2300 രൂപ മുതൽ 3800 രൂപ വരെയാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *