കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. യാത്രക്കാർ ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കൊണ്ടിരിക്കെ മുൻഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. തൊട്ടുപിന്നാലെ തീ വാഹനം മുഴുവൻ പടർന്നുപിടിക്കുകയായിരുന്നു. തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ ബസ്സിലെ യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു. തീപിടിത്തത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
