പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തനിക്ക് ലഭിക്കാനിടയുള്ള പദവികളെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പീക്കർ പദവിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.
സ്പീക്കർ പദവി നൽകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. സ്പീക്കർ സ്ഥാനം ചെറിയ പദവിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം തള്ളി. പദവികളെ ആളുകളുടെ കാഴ്ചപ്പാട് പോലെയാണ് കാണേണ്ടതെന്നും, സ്പീക്കർ സ്ഥാനം എങ്ങനെയാണ് ചെറുതായിപ്പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസ്ഥാനം തീരുമാനിക്കുന്നതിൽ നിലവിൽ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും ചർച്ചകൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
