ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി, മെസ്സ് അടപ്പിച്ചു

മൈസൂരിലെ ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി കർണാടക സർക്കാർ. ഭക്ഷണത്തിൽ നിന്ന് പാറ്റയെയും പ്ലാസ്റ്റിക്കിനെയും കണ്ടെത്തിയെന്ന പരാതികൾ പുറത്തുവന്നതിന് പിന്നാലെ ‘ഗ്ലോബൽ എഡ്യുക്കേഷൻ കൺസൾട്ടൻസി’ എന്ന ഏജൻസിയുടെ ലൈസൻസ് സർക്കാർ റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മെസ്സിൽ പരിശോധന നടത്തി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. മെസ്സ് അടപ്പിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പകരം ഭക്ഷണ സൗകര്യം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *