അമേരിക്കൻ ബാങ്കിങ് ഭീമനായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണവുമായി സഹപ്രവർത്തകൻ രംഗത്ത്. ബാങ്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഔദ്യോഗിക കരിയർ നശിപ്പിക്കുമെന്ന് ലോർണ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു.
ഇന്ത്യൻ ബ്രൗൺ ബോയ്’ എന്ന് വിളിച്ച് അധിക്ഷേപം; ജെ.പി. മോർഗൻ വനിതാ മേധാവിക്കെതിരെ ഇന്ത്യൻ വംശജന്റെ പരാതി
