മമ്മൂട്ടി-മോഹൻലാൽ വിസ്മയം;

മ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും റെക്കോർഡ് വേഗത്തിലാണ് കളക്ഷൻ വാരിക്കൂട്ടുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപേ ലഭിച്ച വലിയ ഹൈപ്പ് തിയേറ്ററുകളിൽ വലിയ ജനത്തിരക്കിന് കാരണമായിട്ടുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര തന്നെ അണിനിരന്നത് ചിത്രത്തിന് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തു.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ചിത്രം 8.30 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന ഖ്യാതി പേട്രിയറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. മോഹൻലാലിന്റെ തന്നെ ‘ഒടിയൻ’ സ്ഥാപിച്ച റെക്കോർഡാണ് പേട്രിയറ്റ് ഇപ്പോൾ മറികടന്നത്. നിലവിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻ’ മാത്രമാണ് ആദ്യദിന കളക്ഷനിൽ ഈ ചിത്രത്തിന് മുന്നിലുള്ളത്. തമിഴ് ചിത്രം ലിയോ കൂടി ഉൾപ്പെട്ട പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ പേട്രിയറ്റിന്റെ സ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *